ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ പഞ്ചായത്തിലെ സംവരണ വാർഡുകൾ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് പൂർത്തിയായി. ജില്ലാപഞ്ചായത്തിൽ തിരഞ്ഞെടുക്കപെട്ട സംവരണ വാർഡുകളുടെ വിവരങ്ങൾ: പട്ടികജാതി സ്ത്രീ സംവരണം - വണ്ടിപ്പെരിയാർ, പട്ടികജാതി സംവരണം - വെള്ളത്തൂവൽ , പട്ടികവർഗ്ഗ സംവരണം - രാജാക്കാട് .സ്ത്രീ സംവരണം - നെടുങ്കണ്ടം , പാമ്പാടുംപാറ,വണ്ടൻമേട്, വാഗമൺ, മൂലമറ്റം , കരിങ്കുന്നം , വണ്ണപ്പുറം , തോപ്രാംകുടി. സംവരണ വാർഡുകൾ സംബന്ധിച്ച വിശദവിവരങ്ങൾ ജില്ലയുടെ സൈറ്റിൽ ലഭിക്കും. https://idukki.nic.in/en/