ഇടുക്കി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ പട്ടികജാതി/ പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക് ആറുമാസം ദൈർഘ്യമുള്ള ഡിഗ്രിതല പി.എസ്.സി പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നവംബർ 22 ന് ആരംഭിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി./ഒ.ഇ.സി വിഭാഗത്തിൽ പെട്ടവർക്ക് 30ശതമാനം സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി/ പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്ക് നിയമാനുസൃതം സ്റ്റെപെന്റിനു അർഹതയുള്ളതാണ്. അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം 21ന് വെെകിട്ട് 4.30ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ആലുവ ഗവ.പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിലും ലഭ്യമാണ്. വിശദവിവരങ്ങൾക്ക് ഫോൺ.0484 - 2623304.