പീരുമേട്:നിലവിൽ വെള്ള ,നീല റേഷൻ കാർഡ് ഉടമകളിൽ അർഹരായവർക്ക് മുൻഗണനാ വിഭാഗത്തിൽ പെടുന്ന (ബി.പി.എൽ) റേഷൻ കാർഡ് ലഭിക്കുവാൻ വേണ്ടി അപേക്ഷ നൽകാൻ സംസ്ഥാന സർക്കാർ അവസരം നൽകിയിരിക്കുകയാണ് .
അക്ഷയാ സെന്ററുകൾ മഖേന ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 28 വരെ നീട്ടി.ഒരു ഏക്കറിൽ താഴെ ഭൂമി കൈവശമുള്ളവർ ,കൂലിപ്പണി ചെയ്യുന്നവർ ,1000 സ്‌ക്വയർ ഫീറ്റിന് താഴെയുള്ള വീടുകളിൽ താമസിക്കുന്നവർ ,കുടിവെള്ള സൗകര്യം ഇല്ലാത്തവർ ,പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്നവർ ,വിധവകൾ ,നാലുചക്ര വാഹനം ഇല്ലാത്തവർ ,മാസവരുമാനം 25000 രൂപയിൽ കുറവുള്ളവർ ,ചുമട്ടു തൊഴിലാളികൾ ,തോട്ടം തൊഴിലാളികൾ ,ലോട്ടറി ടിക്കറ്റ് വിൽപ്പന ചെയ്യുന്നവർ ,വഴിയോരക്കച്ചവടക്കാർ ,സ്വന്തമായി വീടില്ലാത്തവർ, മാരകരോഗങ്ങൾ ബാധിച്ചവർ , 60 വയസ്സിനു മുകളിൽ പ്രായമുള്ള വൃദ്ധർ ,ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നീ വിഭാഗങ്ങളിൽ പെടുന്ന വർക്ക് അപേക്ഷ നൽകാവുന്നതാണ് .അവസാന തീയതിക്കു മുമ്പ് സർക്കാർ നൽകിയ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പീരുമേട് താലൂക്ക് സപ്ലൈ ഓഫീസർ എം .ഗണേശൻ അറിയിച്ചു .