catholic-congress

കട്ടപ്പന :കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ അവകാശ സംരക്ഷണ യാത്ര കട്ടപ്പനയിൽ നടന്നു. മതേതരത്വ അരണഘടന സംരക്ഷണം, ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്, വന്യമൃഗ ആക്രമണം, ഭൂ നിയമങ്ങൾ, കാർഷികോൽപ്പന്ന വിലത്തകർച്ച , വിദ്യാഭ്യാസ ന്യൂനപക്ഷ അവഗണ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചു പറമ്പിലിന്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്. 13ന് കാസർഗോഡ് നിന്നും ആരംഭിച്ച യാത്ര 24 ന് സെക്രട്ടറിയേറ്റ് മാർച്ചോടുകൂടി സമാപിക്കും. കട്ടപ്പനയിൽ നടന്ന പരിപാടി ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ, ഫാ. എബ്രാഹാം പുറയാറ്റ്, ഗ്ലോബൽ ജനറൽ സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ , ഇടുക്കി രൂപത ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ട്രീസ ലിസ സെബാസ്റ്റ്യൻ, ബെന്നി ആന്റണി, രാജീവ് ജോർജ്, ജോസ് തോമസ് ഒഴുകയിൽ , റ്റി .ജെ ജോൺ തുടങ്ങിയവർ സംസാരിച്ചു.