bharavahikal

അടിമാലി: എസ്എൻഡിപി യോഗം അടിമാലി യൂണിയൻ വൈദിക സമിതി വാർഷികം ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ സജി പറമ്പത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ ജോ. കൺവീനർ കെ എസ് ലതീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈദിക സമിതി പ്രസിഡന്റായി അടിമാലി ശാന്തഗിരി ക്ഷേത്രം മേൽശാന്തി അജിത്ത് മഠത്തുംമുറി, വൈസ് പ്രസിഡന്റായി പുല്ലുകണ്ടം ശ്രീധർമ്മശാസ്താ ക്ഷേത്രം മേൽശാന്തി അമൽ ശാന്തി, സെക്രട്ടറിയായി പണിക്കൻ കുടി ശ്രീമംഗലേശ്വരി ക്ഷേത്രം മേൽശാന്തി ശ്രീവത്സം സതീഷ് ശാന്തി എന്നിവരെ തെരഞ്ഞെടുത്തു.