accident
കൊ​ട്ടാ​ര​ക്ക​ര​ ഡി​ണ്ടു​ക്ക​ൽ​ ദേ​ശീ​യ​ പാ​ത​യി​ലു​ണ്ടാ​യ​ അ​പ​ക​ടം​

ഒരു വർഷത്തിനുള്ളിൽ പത്തിലധികം പേരുടെ ജീവൻ പൊലിഞ്ഞു

പീരുമേട്: കൊട്ടാരക്കര ഡിണ്ടുകൾ ദേശീയപാതയിൽപെരുവന്താനം മുതൽ കുട്ടിക്കാനം വരെയുള്ള ഭാഗം വാഹന യാത്രകൾക്ക് അപകട ഭീഷണിയായി മാറുകയാണ്.ഇതിനോടകം നിരവധി അപകടങ്ങളാണ് ഈ പാതയിൽ ഉണ്ടായിട്ടുള്ളത് ഒരു വർഷത്തിനുള്ളിൽ നൂറിൽ അധികം വാഹന അപകടങ്ങളിൽ നിരവധി പേർക്ക് പരിക്ക് പറ്റി. ഒരു വർഷത്തിനുള്ളിൽ പത്തിലധികം പേരുടെ ജീവൻ പൊലിഞ്ഞു. വാഗമൻ ടൂറിസ്റ്റ് കേന്ദ്രം കണ്ടു മടങ്ങിയ വർക്കല സ്വദേശികളായ അമ്മയും മകളുംമരിച്ചിട്ട് ഒരു വർഷമായി. ഇവർ സഞ്ചരിച്ച കാർ പുല്ലുപാറയിൽ ക്രാഷ് ബാരിയർ തകർത്ത് കാർമറിഞ്ഞു മരിച്ചു. തമിഴ്നാട് വാഹനങ്ങൾ
രണ്ട് ബൈക്ക് യാത്രികരെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞു. രണ്ട് അപകടങ്ങളിലും രണ്ട് യുവാക്കൾ മരിച്ചിരുന്നു. പൊലീസ് അന്വേഷിച്ച് പിന്നീട് ഇടിച്ച വാഹനങ്ങളെയും, ഡ്രൈവർമാരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞജനുവരി ആറിന് കെഎസ്ആർടിസി
യുടെ ഉല്ലാസയാത്ര ബസ്സ് പുല്ലു പാറയിൽ മറിഞ്ഞ് നാല് പേരാണ് മരിച്ചത്. കഴിഞ്ഞ മാസം മരിയൻ കോളേജിലെ ഡിഗ്രി വിദ്യാർഥി ബൈക്ക് നിയന്ത്രണം വിട്ട് മരിച്ചു. ഏറ്റവും അവസാനം ഇന്നലെ ഇടുക്കി വാഴവര സ്വദേശിയായ അതുൽ സണ്ണി (23 ) സഞ്ചരിച്ച ബൈക്കുംലോറിയും കൂട്ടിയിടിച്ച് മരിച്ചു. ഈ വാഹന അപകടങ്ങളെല്ലാം റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയും, വേണ്ടത്ര സുരക്ഷാ സംവിധാനവും ഈ ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാരണമെന്ന് വിദഗ്ദർ പറയുന്നു.


ചെങ്കുത്തായ റോഡും

മൂടൽമഞ്ഞും വില്ലൻ

ദേശീയപാത183ൽ പെരുവന്താനം മുതൽ കുട്ടിക്കാനം വരെയുള്ള ഭാഗമാണ് ഏറ്റവും അപകട ഭീഷണി നിലനിൽക്കുന്നത് ചെങ്കുത്തായ വലിയ വളവുകളും, ഇറക്കവും, റോഡിൽചരിവുകളും കയറ്റിറക്കങ്ങളും ഉള്ള റോഡാണ്. കൂടുതൽ സമയവും കനത്ത മൂടൽമഞ്ഞും,സദാസമയവും ചാറ്റൽ മഴയും വാഹന ഡ്രൈവർമാർക്ക് വില്ലനായി നിൽക്കും. ഡ്രൈവർമാരുടെ കാഴ്ചയും മറക്കുംഇങ്ങനെയും നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് ഉണ്ടായിട്ടുള്ളത്. ഈ പാതയിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതും പാതയുടെ അശാസ്ത്രീയമായ നിർമ്മാണ രീതിയുമാണ് അപകടങ്ങൾക്ക് പ്രധാന കാരണങ്ങൾ.
=വിവിധ അപകടങ്ങൾ ഉണ്ടായതിനുശേഷം ദേശീയപാത വിഭാഗം അധികൃതർ ഉൾപ്പെടെ സ്ഥലത്ത് സന്ദർശനം നടത്തി വേണ്ട സുരക്ഷാസംവിധാനങ്ങൾ ഒരുക്കാം എന്ന് വാഗ്ദാനം നൽകി മടങ്ങുന്നതല്ലാതെ നടപടികളിലേക്ക് കടക്കുന്നില്ല. നിലവിൽ റോഡിന്റെ വിവിധ ഭാഗങ്ങളിൽ അപായ സിഗ്നൽ സൂചന ബോർഡുകൾ ഉണ്ടെങ്കിലും ഇതെല്ലാം കാടുകയറി കിടക്കുകയാണ്. കൂടാതെ ക്രാഷ് ബാരിയറുകൾ ഉണ്ടെങ്കിലും ഇതെല്ലാം വിവിധ ഭാഗങ്ങളിൽ തകർന്നു കിടക്കുന്നു. ഉള്ളവ ഏതു സമയവും താഴെ വീഴ്ന്ന സ്ഥിതിയിലും. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയാലും ദേശീയപാത അതോറിറ്റി വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല.


=ജില്ലയ്ക്ക് പുറത്തുനിന്നുംഅയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾഉൾപ്പടെ കൂടുതലായും അപകടത്തിൽപ്പെടുന്നത് ഇതുകൂടാതെ അമിത വേഗതയും, അശ്രദ്ധമായ ഡ്രൈവിങ്ങും അപകടങ്ങൾക്ക് മറ്റൊരു കാരണമാണ്. മോട്ടോർ വാഹന വകുപ്പും, പൊലീസും സത്വരശ്രദ്ധ ഈ ഭാഗങ്ങളിൽ ഉണ്ടാകണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.