
മുട്ടം :അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പൊതുജന പങ്കാളിത്തത്തോടെ ഡിജിറ്റൽ സർവേ നടപടികൾക്ക് മുട്ടം ഗ്രാമപഞ്ചായത്തിൽ തുടക്കമായി .പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി .ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭൂമി സംബന്ധമായ വിവരങ്ങൾക്ക് വളരെ കൃത്യമായും സുതാര്യതയുംഉറപ്പുവരുത്തുകയും ,ഭൂമി സംബന്ധമായ വിവരങ്ങളുടെ നാളിതീകരണം എളുപ്പത്തിൽ സാദ്ധ്യമാകാനും അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും സാധിക്കുന്നു അപേക്ഷകൾ ഓൺലൈനായി കൊടുക്കാനും ഓൺലൈനായി പരിഹരിക്കപ്പെടാനും സാധിക്കുന്ന,ഡോക്യുമെന്റേഷൻ ജോലികൾ വളരെ വേഗത്തിൽ നടപ്പാകാൻസാധിക്കാൻ കഴിയുമെന്നും ഡിജിറ്റൽ സർവേ കൊണ്ടുള്ള നേട്ടങ്ങൾ പരമാവധി പൊതു ജനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പി.ജെ ജോസഫ് എം.എൽ.എ അഭിപ്രായപ്പെട്ടു. സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ പ്രകാശി .വി മുഖ്യ വിഷയ അവതരണം നടത്തി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗ്ലോറി കെ പൗലോസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ കെ ബിജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജോയ് ജോൺ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരുൺ ചെറിയാൻ ,റെജി ഗോപി ,കുട്ടിയമ്മ മൈക്കിൾതുടങ്ങിയവർ സംസാരിച്ചു.റിസർവ്വേ അസിസ്റ്റന്റ് ഡയറക്ടർ ഷാജി കെ. പണിക്കർ സ്വാഗതവുംറീസർവ്വേ സൂപ്രണ്ട് ഷൈലജ കെ.എച്ച്നന്ദിയും പറഞ്ഞു.