
വണ്ണപ്പുറം: സ്വകാര്യബസ് ദേഹത്ത് കൂടി കയറിയിറങ്ങി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന വൃദ്ധ മരിച്ചു. ഒറകണ്ണി ചെറ്റയിൽ ലീല (76) മരണപ്പെട്ടത്. . ആഗസ്റ്റ് 21ന് രാവിലെ ഒൻപതിനായിരുന്നു അപകടം. അമ്പലപ്പടി സ്റ്റാൻഡിൽ നിന്നും ഇറങ്ങി വന്ന ബസ് വൃദ്ധയുടെ ദേഹത്തു കൂടി കയറിയിറങ്ങുകയായിരുന്നു. അമ്പലപ്പടിയിൽ നിന്നും തൊടുപുഴയ്ക്ക് പുറപ്പെട്ട എയിൻസ് ബസിനടിയിലാണ് വയോധിക പെട്ടത്. ഭർത്താവ് പരേതനായ : ശിവരാമൻ, മക്കൾ: ലത,അജി,ബിജി, സജി. സംസ്‌കാരം നടത്തി.