logo

കട്ടപ്പന: കട്ടപ്പന ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി പിടിഎ പ്രസിഡന്റ് സിജു ചക്കുംമൂട്ടിലിന് കൈമാറി പ്രകാശനം ചെയ്തു. 28 മുതൽ 31 വരെ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് കലോത്സവം നടക്കുന്നത്. സ്‌കൂളിലെ പ്ലസ് വൺ
വിദ്യാർഥിനിയായ ഫിയോണ ആൻ സജി രൂപകൽപന ചെയ്ത ലോഗോയാണ് കലോത്സവത്തിനായി തെരഞ്ഞെടുത്തത്. മികച്ച ലോഗോയ്ക്കുള്ള ക്യാഷ് അവാർഡും പ്രശംസ ഫലകവും 28ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വിജയിക്ക് നൽകും. അസിസ്റ്റന്റ് മാനേജർ ഫാ. അനൂപ് കരിങ്ങാട്ടിൽ, പ്രിൻസിപ്പൽ മാണി കെ സി, ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫ്, എൽ .പി സ്‌കൂൾ ഹെഡ്മാസ്റ്റർ ദീപു ജേക്കബ്, പ്രോഗ്രാം കൺവീനർ ജിതിൻ ജോർജ്, അദ്ധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.