bus

തൊടുപുഴ: കല്ലാനിക്കൽ സെന്റ് ജോർജസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പുതിയ സ്‌കൂൾ ബസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങും മെറിറ്റ് ഡേയും സംഘടിപ്പിച്ചു. എം.പിയുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസ്സിന്റെ ഫ്ളാഗ് ഓഫ് ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു.എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 18 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്‌കൂൾ ബസ് വാങ്ങിയത്.വളരെ സാധാരണക്കാരായ ആളുകളുടെ കുട്ടികൾ പഠിക്കുന്ന സ്‌കൂളിന് വർഷങ്ങളായി സ്‌കൂൾ ബസ് എന്നത് സ്വപ്നമായിരുന്നു.ബസ്സിന്റെ ഫ്ളാഗ് ഓഫ് ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. ഇതോടൊപ്പം സ്‌കൂളിന്റെ മെറിറ്റ് ഡേയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു. എസ്. എസ്. എൽ. സി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. സ്‌കൂൾ മാനേജർ ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ ഡോ.സാജൻ മാത്യു സ്വാഗതം പറഞ്ഞു.. കല്ലാനിക്കൽ യുപി സ്‌കൂൾ ഹെഡ്മാസ്റ്റർ ലിന്റോ ജോർജ് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മോളി ബിജു , സുഭാഷ് കുമാർ എ.കെ. പിറ്റി എ പ്രസിഡന്റ് സിബി ജോർജ് കൊടമുള്ളിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.