തൊടുപുഴ: എസ്.എൻ.ഡി.പി യോഗം കുണിഞ്ഞി ശാഖയിലെ ശ്രീനാരായണ കുടുബയോഗത്തിന്റെ 'വാർഷികവും ഭരണ സമിതി തിരഞ്ഞെടുപ്പും 26ന് കൂനനാനിക്കൽ ചാലിൽ മോളിയുടെ വസതിയിൽനടക്കും.രാവിലെ 9ന് പതാക ഉയർത്തൽ. 9.30 മുതൽ കലാ കായിക മത്സരങ്ങൾ.12ന് ചെണ്ടമേളം. ഉച്ച ഭക്ഷണത്തിന് ശേഷം 1.30ന് ശാഖാപ്രസിഡന്റ് സാജു കോലത്തേലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം തൊടുപുഴ യൂണിയൻ കൺവീനർ പി.ടി ഷിബു ഉദ്ഘാടനം ചെയ്യും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം സ്മിത ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തും. കുടുംബയോഗം കൺവീനർ മിനി വിജയൻ കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. സെക്രട്ടറി അജി കോലത്തേൽ സംഘടനാ സന്ദേശം നൽകും. വൈസ് പ്രസിഡന്റ് രമേശ് തോട്ടത്തിൽ, നാരായണൻ അരീപ്ലാക്കൽ എന്നിവർ പ്രസംഗിക്കും.തുടർന്ന് ഭരണസമിതി തിരഞ്ഞെടുപ്പും തിരഞ്ഞെടുക്കപ്പെട്ടവർക്ക് സ്വീകരണവും നൽകും. യോഗത്തിൽ യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി ശരത് ചന്ദ്രൻ, കമ്മിറ്റിയംഗം അമൽ ശശി, രവിവാര പാഠശാല ഹെഡ്മിസ്ട്രിസ് ജിജി മനോജ്, വനിതാ സംഘം പ്രസിഡന്റ് സുധദിവാകരൻ, സെക്രട്ടറി സുനിത ബൈജു, ഗുരുകുലം കുടുംബയോഗ ചെയർമാൻ സുധാകരൻ കോലത്തേൽ, ചെമ്പഴന്തി കുടുംബയോഗം ചെയർമാൻ അജേഷ് വി.റ്റി,ഗുരു നാരായണാ കുടുംബയോഗം കൺവീനർ മിനി വിജയകുമാർ, ഗുരുപ്രസാദം കുടുംബയോഗം കൺവീനർ സോണിയ അജിത്ത്,കുമാരി സംഘം പ്രസിഡന്റ് ആര്യ രമേശ് തുടങ്ങിയവർ പ്രസംഗിക്കും. കുടുംബയോഗ ചെയർമാൻ തങ്കച്ചൻ ആലയ്ക്കൽ സ്വാഗതവും കുമാരീ സംഘം സെക്രട്ടറി ആതിര സാബു നന്ദിയും പറയും.