കട്ടപ്പന: ഐടിഐ ജങ്ഷനിൽ റോഡിനുകുറുകെ കടക്കവെ കാർ ഇടിച്ച് യുവാവിന് പരിക്കേറ്റു. വെള്ളയാംകുടി പെരുമൺകാട്ടുമുറ്റത്ത് ടോണി(24)ക്കാണ് പരിക്ക്. ഇന്നലെ വൈകിട്ട് 7.50ഓടെയാണ് അപകടം. യുവാവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.