
വണ്ണപ്പുറം: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചീങ്കൽ സിറ്റി വാക്കണ്ടത്തിൽ ശരത് (28) ആണ് മരിച്ചത്. സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ട ശരത്തിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും. കാളിയാർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പിതാവ്:ശശി മാതാവ് :വത്സ.