പൂമാല: എസ്.എൻ.ഡി.പി യോഗം പൂമാല ശാഖയിലെ പന്നിമറ്റം ഗുരുചൈതന്യ കുടുംബയോഗ വാർഷികവും ഭരണസമിതി തിരഞ്ഞെടുപ്പും 26ന് നടക്കും. ബാബു കുന്നപ്പിളളിയുടെ വസതിയിൽ രാവിലെ 9.30ന് പതാക ഉയർത്തലോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ദീപാർപ്പണം, പ്രാർത്ഥന, ഗുരുപ്പഷ്പാഞ്ജലി. ശാഖാ പ്രസിഡന്റ് പി.ആർ രാജു യോഗം ഉദ്ഘാടനം ചെയ്യും. കുടുംബയോഗ രക്ഷാധികാരി മോഹനൻ കുംബ്ലങ്കൽ അദ്ധ്യക്ഷത വഹിക്കും.കൺവീനർ ഓമന വി.ആർ വരവ് ചെലവ് കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. ക്ഷേത്രം മേൽശാന്തി വിപിൻദാസ് മുഖ്യപ്രഭാഷണം നടന്നും. വനിതാ സംഘം പ്രസിഡന്റ് രേഖ അർജുൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അജീഷ് എം.ടി, സെക്രട്ടറി കിഷോർ എന്നിവർ പ്രസംഗിക്കും. രാജേഷ് പുതിയ പറമ്പിൽ സ്വാഗതവും ആശ ബാബു നന്ദിയും പറയും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ.