മുട്ടം: കോടതി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷാജി തെങ്ങുംപിള്ളിൽ മുട്ടത്ത് നടത്തിയ നിരാഹാര സത്യാഗ്രഹ സമരം സംസ്ഥാന പ്രസിഡന്റ് എൻ.എ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിയാദ് പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കുര്യച്ചൻ കണ്ടത്തിൽ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ജബ്ബാർ മുഖ്യപ്രഭാഷണം നടത്തി. ബേബി വരിക്ക മാക്കൽ, ഷൈജു അട്ടകുളത്ത്, പ്രിയ അനിൽകുമാർ, സിൽവി കെ.കെ. ഷംസുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.