പീരുമേട്: ഉപ്പുതറ പഞ്ചായത്തിലെ അളവുതൂക്ക ഉപകരണങ്ങളുടെ പുന:പരിശോധനയും മുദ്രവയ്പും 28ന് രാവിലെ 10.30 മുതൽ ഒരു മണി വരെ ഉപ്പുതറ വ്യാപാരഭവൻ ഹാളിൽ നടത്തും. മുൻവർഷത്തെ അസ്സൽ സർട്ടിഫിക്കറ്റ്, സ്വന്തം മേൽവിലാസവും ഫോൺനമ്പറും എഴുതിയ, അഞ്ചു രൂപയുടെ തപാൽ സ്റ്റാമ്പ് പതിച്ച രണ്ട് കവറുകൾ എന്നിവ സഹിതം അന്നേ ദിവസം ഹാജരായി അളവുതൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്യാമെന്ന് പീരുമേട് താലൂക്ക് ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അറിയിച്ചു. ഫോൺ: 04869- 233084, 8281698056.