കട്ടപ്പന: കട്ടപ്പന ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പും മെഡിക്കൽ ബോർഡും നടത്തി. ഓട്ടിസം ബാധിച്ചവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, ചലന- കേൾവിശേഷി പരിമിതികളുള്ളവർ എന്നിവർക്കായി കട്ടപ്പന ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ വിദഗ്ദ്ധരായ ഡോക്ടർമാർ കുട്ടികളെ പരിശോധിച്ചു. ആവശ്യമായ സഹായ ഉപകരണങ്ങൾക്കൊപ്പം അർഹരായവർക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും വിതരണം ചെയ്തു. 15 ലക്ഷം രൂപ മുതൽ മുടക്കുള്ള ഉപകരണങ്ങൾ അർഹരായ കുട്ടികൾക്ക് എല്ലാവർഷവും നൽകിവരുന്നു. ബി.പി.സി കെ.ആർ ഷാജിമോൻ , പി.ടി ഷാന്റി , സൗമ്യ രവീന്ദ്രൻ, എയ്ഞ്ചൽ ദാസ്, ബിജിമോൾ ദേവസ്യ എന്നിവർ നേതൃത്വം നൽകി.