കട്ടപ്പന: ബി.ജെ.പി വള്ളക്കടവ് മേഖല കമ്മിറ്റി പ്രതിഷേധ യോഗം നടത്തി. കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ.സുജിത് ശശി ഉദ്ഘാടനം ചെയ്തു. വിവിധ ക്ഷേത്രങ്ങളിൽ നിന്നും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതിൽ മുഖ്യമന്ത്രിയും ദേവസ്വംവകുപ്പ് മന്ത്രിയും ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ യോഗം . വള്ളക്കടവ് ഏരിയ പ്രസിഡന്റ് എം.എ അനീഷ് അദ്ധ്യക്ഷനായി. കട്ടപ്പന മണ്ഡലം സെക്രട്ടറി പി.എസ് രതീഷ്, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് മോഹൻദാസ്, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പി.എൻ പ്രസാദ്, ബി.എം.എസ് മുൻ ജില്ലാ അധ്യക്ഷൻ കെ.കെവിജയൻ , സന്തോഷ് കിഴക്കേമുറിയിൽ, വിവിധ ബൂത്ത് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.