കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്ത് വികസന സദസ്സ് എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്തു. സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളും ത്രിതല പഞ്ചായത്ത് വികസന പ്രവർത്തനങ്ങളും ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കാനും ഭാവി പ്രവർത്തനങ്ങൾക്കായി ആശയങ്ങളും നിർദേശങ്ങളും അഭിപ്രായങ്ങളും തേടാനുമായാണ് പരിപാടി. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോൾ ജോൺസൺ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബിത ബിനു, പഞ്ചായത്തംഗങ്ങളായ ജോമോൻ വി .ടി, ഷൈമോൾ രാജൻ, നിഷ ബിനോജ്, സെക്രട്ടറി ആൽബർട്ട് എബ്രഹാം, സിഡിഎസ് ചെയർപേഴ്സൺ രജിത ഷാജൻ എന്നിവർ സംസാരിച്ചു.