sports

ഇടുക്കി: ജില്ലാ സ്‌പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളുടെ തിരഞ്ഞെടുപ്പും മുൻ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് അംഗമായിരുന്ന അനസ്സ് ഇബ്രാഹിം എന്നിവരുടെ യാത്രയയപ്പും സംഘടിപ്പിച്ചു. കളക്ടറേറ്റിലെ സാമ്പത്തിക സ്ഥിതിവിവര കണക്ക് കോൺഫറൻസ് ഹാളിൽ ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസലിന്റെ അദ്ധ്യക്ഷതയിലാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. 2025 - 2030 കാലയളവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വിവിധ അസോസിയേഷൻ പ്രതിനിധികളായ എം.റ്റി ഉഷാകുമാരി , റ്റി.എം ജോൺ, ജെയിൻ അഗസ്റ്റ്യൻ, ബേബി വർഗ്ഗീസ് , എസ്. സുധീഷ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ റിട്ടേണിംഗ് ഓഫീസറായ റോബിൻ. റ്റി. ജോൺ വരണാധികാരിയായിരുന്നു.