
കട്ടപ്പന :ഉപ്പുതറ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പണികഴിപ്പിക്കുന്ന ആറു ഭവനങ്ങളിൽ, നാലാമത്തെയും, അഞ്ചാമത്തെയും സ്‌നേഹവീടിന്റെ തറക്കല്ലിടീൽ നടന്നു.ഉപ്പുതറ പഞ്ചായത്തിലെ പൊരികണ്ണിയിലും, കോതപാറയിലും ആണ് രണ്ടു ലയൺസ് ഭവനങ്ങളുടെ നിർമാണം ഒരേ ദിവസം ആരംഭിച്ചത്. ഗ്രാമ പഞ്ചായത്തംഗങ്ങളായ സിനിമോൾ ജോസഫ്, ഷീബ സത്യനാഥു എന്നിവർ തറക്കലിടീൽ കർമ്മങ്ങൾ നിർവ്വഹിച്ചു. ഫാ. ജോഷി വാണിയപ്പുരക്കൽ, ഫാ. ആന്റണി മണപ്പുറത്തു എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സജിൻ സ്‌കറിയ അധ്യദ്ധ്യക്ഷനായിരുന്നു.നിർധന കുടുംബങ്ങൾക്ക് പാർപ്പിടം ഒരുക്കുക എന്ന ലയൺസ് ക്ലബ്ബ് പദ്ധതിയുടെ ഭാഗമായാണ് ഉപ്പുതറ ലയൺസ് ക്ലബ് സ്‌നേഹ വീടുകളുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ ഈ ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയാക്കാൻ ആണ് ക്ലബ്ബ് ഉദ്ദേശിക്കുന്നത്.