ഇടുക്കി: സംസ്ഥാന വനിതാക്കമ്മിഷന്റെ ജില്ലാ അദാലത്തിൽ 13 പരാതികൾ തീർപ്പാക്കി. കമ്മീഷൻ അംഗമായ അഡ്വ. എലിസബത്ത് മാമൻ മത്തായിയുടെ നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 40 പരാതികളാണ് പരിഗണനയ്ക്കു വന്നത്. ഇതിൽ ഒരു പരാതി പൊലീസ് റിപ്പോർട്ടിനായി നൽകി. 26 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. കൗൺസിലർ റുബിയ, പൊലീസ് വനിതാ സെല്ലൽ ഉദ്യോഗസ്ഥർ തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു.