
തൊടുപുഴ: വേൾഡ് ബാങ്കിന്റെ സഹായത്തോടെ നടത്തുന്ന RAMP പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെയും തൊടുപുഴ താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ സംരംഭകർക്കായി ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു.ബാങ്കുകൾ സംരംഭകർക്കായുള്ള വിവിധ M.S.M.E ലോൺ പദ്ധതികൾ അവതരിപ്പിക്കുകയും, സംരംഭകർ പുതിയ പദ്ധതികളും വിപുലികരണ പദ്ധതികളും ചർച്ച ചെയ്തു. ഉപജില്ലാ വ്യവസായ ഓഫീസർ അശ്വിൻ പി.റ്റിയുടെ അധ്യക്ഷതയിൽ ചേർന്ന ബാങ്കേഴ്സ് മീറ്റ് ലീഡ് ബാങ്ക് മാനേജർ വർഗീസ് എം മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ അജയകുമാർ കെ മുഖ്യപ്രഭാഷണം നടത്തി. KSSIA ജില്ലാ പ്രസിഡണ്ട് സുനിൽ വഴുതലക്കാട്ട് തന്റെ ദീർഘനാളത്തെ സംരംഭക അനുഭവങ്ങൾ പങ്കുവച്ചു. വ്യവസായ വികസന ഓഫീസർമാരായ ജ്യോതിലക്ഷ്മി ടി.ഡി, നുസൈബ പി.എം,തുടങ്ങിയവർ പങ്കെടുത്തു.