അടിമാലി: താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.എസ്.എസ്.എൽ.സി., പ്ലസ് ടു, ഡയാലിസിസ് ടെക്‌നോളജിയിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത. കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അടിമാലി താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ 28ന് രാവിലെ 11ന് ഹാജരാകണം. കൂടൂതൽ വിവരങ്ങൾക്ക്: 04864- 222670.