
കട്ടപ്പന: നഗരസഭ 2025-26 വാർഷിക പദ്ധതിയിൽപെടുത്തി നവീകരിച്ച കട്ടപ്പന നഗരസഭാ ടൗൺ ഹാൾ നാളെ രാവിലെ 10ന് ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ ബീന ടോമി അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ കെ.ജെ. ബെന്നി, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സിബി പാറപ്പായിൽ, ജാൻസി ബേബി, മനോജ് മുരളി, ലീലാമ്മ ബേബി, ഐബി മോൾ രാജൻ, സോണിയ ജെയ്ബി തുടങ്ങിയവർ പങ്കെടുക്കും.