തൊടുപുഴ: ജില്ലാ സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ മേളകൾക്ക് ഇന്ന് തുടക്കമാകും. തൊടുപുഴ ഉപജില്ലയിലെ വിവിധ സ്കൂളുകളിലായാണ് മത്സരങ്ങൾ. ശാസ്ത്രമേള, പ്രവൃത്തി പരിചയ മേള എന്നിവ തൊടുപുഴ ഡോ. എ പി ജെ അബ്ദുൾ കലാം ഗവ. എച്ച്എസ്എസിലും ഗണിത ശാസ്ത്രമേള സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലും സാമൂഹ്യ ശാസ്ത്രമേള ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും ഐടി മേള മുതലക്കോടം സെന്റ് ജോർജ് ഹൈസ്കൂളിലും നടക്കും. വിവിധ ഉപജില്ലകളിൽനിന്ന് 2200ഓളം മത്സരാർഥികൾ പങ്കെടുക്കും. ഇന്ന് രാവിലെ 10ന് ഡോ. എ പി ജെ അബ്ദുൾ കലാം ഗവ. എച്ച്എസ്എസിൽ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനംചെയ്യും. പ്രവൃത്തി പരിചയ മേള വെള്ളിയാഴ്!ചയാണ്. മേള വെള്ളിയാഴ്ച സമാപിക്കും.