working
ഹൈസ്‌കൂൾ വിഭാഗം സയൻസ് വർക്കിംഗ് മോഡലിൽ മുരിക്കാശേരി എസ്.എം.എച്ച്.എസ്.എസിലെ ഐറിൻ ടെസാ റോജി, ആൾഡ്രിയ ബിജിൽ എന്നിവർ

തൊടുപുഴ: നാട്ടിലിറങ്ങി നാശം വിതയ്ക്കുന്ന വന്യമൃഗങ്ങളാണ് ജില്ലയിൽ ഇപ്പോൾ ഏവരുടെയും പേടി സ്വപ്നം. വന്യമൃഗ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് ആക്രമണത്തിൽ നിന്നും രക്ഷപെടാനുള്ള മാർഗവുമായാണ് മുരിക്കാശേരിയിലെ കൊച്ചുമിടുക്കികൾ ശാസ്ത്രമേളയിൽ എത്തിയത്. പ്രത്യേക തരത്തിലുള്ള സെൻസറുകൾ ഉപയോഗിച്ചുള്ള അലാറമാണ് ഇവർ അവതരിപ്പിച്ചത്. മൃഗങ്ങളുടെ ശബ്ദം ക്രോഡീകരിച്ചുള്ള സംവിധാനമാണിത്. ഇതിനാൽ ഇവയുടെ സാന്നിധ്യം മുൻകൂട്ടി തിരിച്ചറിയാനാകും. ഹൈസ്‌കൂൾ വിഭാഗം സയൻസ് വർക്കിംഗ് മോഡലിൽ മുരിക്കാശേരി എസ്.എം.എച്ച്.എസ്.എസിലെ ഐറിൻ ടെസാ റോജി, ആൾഡ്രിയ ബിജിൽ എന്നിവരുടെതാണ് പുതിയ കണ്ടുപിടുത്തം.