
അതിദാരിദ്രമുക്ത പഞ്ചായത്തായി ഇരട്ടയാറിനെ പ്രഖ്യാപിച്ചു.കട്ടപ്പന: ഇരട്ടയാർ പഞ്ചായത്ത് വികസന സദസ് എം എം മണി എം.എൽ.എ ഉദ്ഘാടനംചെയ്തു. ചടങ്ങിൽ അതിദാരിദ്രമുക്ത പഞ്ചായത്തായി ഇരട്ടയാറിനെ പ്രഖ്യാപിച്ചു. പഞ്ചായത്തിന്റെ വികസനരേഖയും പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി .പി ജോൺ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലൈഫ് മിഷൻ കോ ഓർഡിനേറ്റർ ഡോ. സബുറ ബീവി ലൈഫ് പദ്ധതി വീടിന്റെ താക്കോൽ കൈമാറി. ഐഎസ്ഒ 9001 2015 അംഗീകാരം നേടിയ കുടുംബശ്രീ സിഡിഎസിനെയും ഹരിതകർമ സേനാംഗങ്ങളെയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസുകുട്ടി കണ്ണമുണ്ടയിൽ, ലാലച്ചൻ വെള്ളക്കട, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ജിൻസൺ വർക്കി, ജിഷ ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി തുടങ്ങിയവർ സംസാരിച്ചു.