തൊടുപുഴ: മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ തൊടുപുഴ ടൗൺഹാളിൽ നടന്നുവന്ന 6-ാമത് സംസ്ഥാന നാടകോത്സവം നാല് വ്യത്യസ്ഥ പ്രമേയങ്ങൾ അതിമനോഹരമായ രംഗാവിഷ്‌ക്കരണത്തോടെ സമാപിച്ചു. ഒന്നാം ദിവസം തിരുവനന്തപുരം ഡ്രീം കേരളയുടെ 'അകത്തേക്ക് തുറന്നിട്ട വാതിലും, രണ്ടാം ദിവസം കോഴിക്കോട് സങ്കീർത്തന 'കാലം പറക്കണ്' എന്ന നാടകവും മൂന്നാം ദിനം കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസിന്റെ 'ഒറ്റ'യും സമാപന ദിവസം കായംകുളം പീപ്പിൾസ് തിയറ്റേഴ്സ് അവതരിപ്പിച്ച 'അങ്ങാടി കുരുവികൾ പറഞ്ഞ വിഷയം' എന്ന നാടകവും അരങ്ങേറി.കോരിച്ചൊരിഞ്ഞ മഴ ദിവസങ്ങളിൽ അരങ്ങേറിയ നാടകോത്സവം കാണുവാൻ നാടകപ്രേമികളെ കൊണ്ട് ടൗൺഹാൾ നിറഞ്ഞു കവിഞ്ഞു.