samaram

കട്ടപ്പന : നഗരസഭയിൽ നിന്ന് തെറ്റായ വിവരാവകാശ രേഖ നൽകിയെന്നരോപിച്ച് 33ാം വാർഡ് കൗൺസിലർ പ്രശാന്ത് രാജുവും കുടുംബവും നഗരസഭാ ഓഫീസിനു മുന്നിൽ സമരം നടത്തി. പ്രശാന്ത് രാജു മകന്റെ പേരിൽ പഠനമുറിക്കുള്ള ആനുകൂല്യം വാങ്ങിയെന്നായിരുന്നു വിവരാവകാശ രേഖ. 5ാം വാർഡിൽ സ്ഥിരതാമസക്കാരനായ പ്രശാന്ത് 33ാം വാർഡിൽ നിന്ന് ആനുകൂല്യം വാങ്ങിയതിനെതിരെ ആരോപണവും ഉയർന്നു. എന്നാൽ ഈ വിവരാവകാശ രേഖ തെറ്റാണെന്നും താൻ 33ാം വാർഡിൽ നിന്ന് യാതൊരു ആനുകൂല്യവും വാങ്ങിയിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. തെറ്റായ വിവരാവകാശ രേഖ നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രശാന്തും എന്നാൽ വിവരാവകാശ രേഖ നൽകിയതിൽ ഉദ്യോഗസ്ഥർക്ക് പിശക് പറ്റിയതായും പ്രശാന്ത് രാജു 33ാം വാർഡിൽ നിന്ന് ആനുകൂല്യം വാങ്ങിയിട്ടില്ലെന്നും നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ ജെ ബെന്നി പറഞ്ഞു. നഗരസഭാ അധികൃതരുടെ വിശദീകരണത്തെ തുടർന്ന് സമരം അവസാനിപ്പിച്ചു. എന്നാൽ കട്ടപ്പന നഗരസഭാ ഭരണ സമിതി വ്യാപകമായി അഴിമതി നടത്തുകയാണെന്നും ഇതിനെതിരെ വിജിലൻസിൽ പരാതി നൽകുമെന്നും ആരോപിച്ച് എൽ. ഡി .എഫ് നേതാക്കൾ രംഗത്ത് വന്നു.