മറയൂർ: മറയൂർ ബാബു നഗറിന് സമീപവും ഇന്ദിരാനഗറിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനയെത്തി വ്യാപക നാശനഷ്ടം വരുത്തുന്നു.വീട്ടുമുറ്റം വരെയെത്തി കാട്ടാനകൾ ഭീതി പരത്തുന്ന സാഹചര്യമെന്ന് കുടുംബങ്ങൾ പറയുന്നു.കാട്ടാന ശല്യം രൂക്ഷമായതോടെ രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.വീടുകൾക്ക് സമീപമുള്ള കരിമ്പ്,വാഴ,തെങ്ങ്,തീറ്റ പുല്ല് തുടങ്ങി കൃഷികൾ പൂർണ്ണമായി നശിപ്പിക്കുന്നത് കുടുംബങ്ങളെ വലക്കുന്നു.രാത്രികാലത്ത് ജനവാസ മേഖലയിൽ എത്തുന്ന കാട്ടാന പുലർച്ചെ മാത്രമെ പലപ്പോഴും മടങ്ങാറുള്ളു.ആനകളെ തുരത്താൻ വനംവകുപ്പിന്റെ ഫലപ്രദമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.പടക്കം പൊട്ടിച്ചും മറ്റും ആനകളെ താൽക്കാലികമായി തുരത്തുകയല്ല, ആനകളെ നിരീക്ഷിച്ച് ജനവാസ മേഖലയിൽ നിന്നും കാടുകയറ്റുകയാണ് വേണ്ടതെന്നും പ്രദേശവാസികൾ പറയുന്നു.ഇന്ദിരാനഗറിൽ കാട്ടാനക്ക് പുറമെ ചെന്നായ്ക്കൾ വളർത്ത് മൃഗങ്ങൾക്ക് നേരെ ആക്രമണം നടത്തുന്ന സാഹചര്യവുമുണ്ട്.കഴിഞ്ഞ ദിവസം രണ്ട് ആടുകളെ ചെന്നായ്ക്കൾ വലിച്ചിഴച്ചുകൊണ്ടു പോയിരുന്നു