ചെറുതോണി: ഇടുക്കി നഴ്സിംഗ് കോളേജിന് സ്വന്തമായി കെട്ടിടവും ഹോസ്റ്റൽ സൗകര്യവും ഉറപ്പുവരുത്തുക, ഇടുക്കി മെഡിക്കൽ കോളേജിന്റെ തകർക്കുന്ന ഇടതുപക്ഷത്തിന് നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ചെറുതോണിയിൽ നിന്ന് ആരംഭിച്ച മാർച്ച് നഴ്സിംഗ് കോളേജിന് സമീപം പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. തുടർന്ന് നടന്ന യോഗം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് സ്വകാര്യ വിദ്യാഭ്യാസ ലോബിയുടെ ദല്ലാളാണെന്നും ഉമ്മൻചാണ്ടി സർക്കാർ യാഥാർത്ഥ്യമാക്കിയ മെഡിക്കൽ കോളേജും പിന്നീട് ആരംഭിച്ച നേഴ്സിങ് കോളജും തകർക്കാമെന്ന അജണ്ട കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് നിതിൻ ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം എ.പി ഉസ്മാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സോയിമോൻ സണ്ണി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ, കെ.എസ്.യു സംസ്ഥാന ഭാരവാഹികളായ ജിതിൻ ഉപ്പുമാക്കൻ, അസ്ലം ഓലിക്കൻ, ജോസ്‌കുട്ടി ജോസഫ്, ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് അനിൽ ആനിക്കാടൻ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടോമി പാലക്കാൻ, നേതാക്കളായ സി.പി. സലിം, ജലാൽ എന്നിവർ നേതൃത്വം നൽകി.