പീരുമേട്: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വണ്ടിപ്പെരിയാർ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെ നേതൃത്വത്തിൽ തൊഴിൽമേള നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ .എം ഉഷ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീലാ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ബിനോയ് പി.റ്റി. കുടുംബശ്രീ ചെയർപേഴ്സൺ ലിസ്സി ബാബു, മെമ്പർമാരായ ജോർജ്, ശിവൻകുട്ടി,
ജി ജോമോൻ എന്നിവർ സംസാരിച്ചു. 9 കമ്പനികളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.