
പീരുമേട്: കാറ് കെ.എസ്ആർ.ടിസി ബസ്സിൽ ഇടിച്ച് അപകടം.പുല്ലുപാറക്ക് സമീപം ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് നിയന്ത്രണം വിട്ട കാറ് കെ.എസ്ആർ.ടിസി ബസ്സിൽ ഇടിച്ച് അപകടം. കാറിൽ ഉണ്ടായിരുന്ന രണ്ട്‌പേർക്ക് പരിക്കേറ്റു. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സംനേരിട്ടു.