കരിമണ്ണൂർ: പന്നൂർ എൻ.എസ്.എസ് യു.പി സ്‌കൂളിൽ ഭക്ഷ്യമേള നടത്തി. വിവിധതരം നാടൻ വിഭവങ്ങൾ കുട്ടികൾ കൊണ്ടുവരികയും പ്രദർശിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. പഞ്ചായത്ത് അംഗം എ.എൻ. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.എൻ. മായ, അദ്ധ്യാപകരായ ജസ്റ്റിൻ വർഗീസ്, എസ്. ശ്രീജിഷ, സായ്രാം അനിൽ, എം.പി.ടി.എ അംഗം സ്വപ്ന സ്റ്റാൻലി എന്നിവർ പങ്കെടുത്തു.