mj-jacob
ആശാ പ്രവർത്തകർക്ക് നേർക്കുണ്ടായ പൊലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ആശാ സമര സഹായ സമിതി തൊടുപുഴയിൽ നടത്തിയ പ്രതിഷേധ യോഗം യു.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ആശമാരുടെ ക്ലിഫ് ഹൗസ് മാർച്ചിനു നേർക്കുണ്ടായ പൊലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ആശാ സമരസഹായ സമതിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രകടനവും പൊതുസമ്മേളനവും നടന്നു. പൊതുയോഗം യു.ഡി.എഫ് ജില്ലാ കൺവീനർ എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജീവിക്കാനാവശ്യമായ വേതനത്തിനും വിരമിക്കൽ ആനുകൂല്യത്തിനുമായി ആശമാർ നടത്തുന്ന സഹന സമരത്തിനൊപ്പം കേരള സമൂഹം ഒന്നാകെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയും ധൂർത്തും നിമിത്തം കേരളത്തെ കടക്കെണിയിലാക്കിയ ഇടതു ഭരണത്തിന് അന്ത്യം കുറിക്കാൻ സമയമായെന്നും അദ്ദേഹം പറഞ്ഞു. എൻ. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സമരസഹായ സമിതി ജില്ലാ ചെയർമാൻ ടി.ജെ. പീറ്റർ, കൺവീനർ എം.എൻ. അനിൽ, സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം കൃഷ്ണൻ കണിയാപുരം, യു.ഡി.എഫ് മുനിസിപ്പൽ കൺവീനർ കെ.ജി. സജിമോൻ, ജനകീയ പ്രതിരോധ സമതി ജില്ലാ പ്രസിഡന്റ് ജോയി മൈക്കിൾ, ജയിംസ് കോലാനി, പി.എൻ. ശ്രീനിവാസൻ, എം. ക്ലീറ്റസ്, ആശാ പ്രവർത്തകരായ സി.സി. ബിൻസി, പുഷ്പ ശശിധരൻ, നിഷ ജിമ്മി, സമര സഹായ സമിതി ജില്ലാ വൈസ് ചെയർമാൻ സിബി സി. മാത്യു എന്നിവർ സംസാരിച്ചു.