അടിമാലി: അടിമാലി വിദ്യാഭ്യാസ ഉപജില്ല സ്‌കൂൾ കലോത്സവം ഇന്ന് മുതൽ 29വരെ പാറത്തോട് സെന്റ് ജോർജ്ജ് ഹയർസെക്കണ്ടറി സ്‌കൂളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 25, 27, 28, 29 തീയതികളിലാണ് മത്സരങ്ങൾ. ഇന്ന് രചനാ മത്സരങ്ങളും ബാക്കി ദിവസങ്ങളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും. 8 പഞ്ചായത്തുകളിലെ എഴുപതോളം സ്‌കൂളുകളിൽ നിന്നായി മൂവായിരത്തിൽപരം കൗമാര പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. കലോത്സവ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സംഘാടകർ പറഞ്ഞു. 27ന് രാവിലെ 10ന് കലോത്സവത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. എം.എം മണി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.അഡ്വ.എ.രാജ എം.എൽ.എ, ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ഡോ. ജോർജ്ജ് തകിടിയേൽ എന്നിവർ പങ്കെടുക്കുമെന്ന് സംഘടാക സമിതി ചെയർമാൻ എൻ.വി ബേബി, കൺവീനർ ബിനോയി ജോസഫ്, ആനിയമ്മ ജോർജ്ജ്, സി.കെ പ്രസാദ് എന്നിവർ അറിയിച്ചു.