pachady

നെടുങ്കണ്ടം: 'പുകയില്ലിവിടെ പുകയില' എന്ന സന്ദേശവുമായി പച്ചടി എസ് .എൻ .എൽ. പി സ്‌കൂളിൽ പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ പുകയില വിരുദ്ധ ദിന സന്ദേശങ്ങൾ പ്ലക്കാഡുകൾ എന്നിവയുമായിട്ടാണ് ഓഡിറ്റോറിയത്തിൽ എത്തിയത്.സ്‌കൂൾ മാനേജർ സജി ചാലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നെടുംകണ്ടം സബ് ഇൻസ്‌പെക്ടർ ലിജോ മാണി ദീപം തെളിയിച്ചുകൊണ്ട് 'അറിവാകട്ടെ ലഹരി എന്ന സന്ദേശം നൽകിപ്രതിജ്ഞ ചെല്ലിക്കൊടുത്തു. . തുടർന്ന് പുകയില വിരുദ്ധ റാലി ഫ്ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. സ്‌കൂളിന്റെ അടുത്തുള്ള പച്ചടി ജംഗ്ഷൻ വരെ സ്‌കൂളിലെ 400 ഓളം കുട്ടികൾ പുകയില വിരുദ്ധ റാലിയുമായി ചൊല്ലുകയും പുകയിലക്കെതിരെയുള്ള തെരുവ് നാടകം അവതരിപ്പിക്കുകയും ചെയ്തു അദ്ധ്യാപകരുടെ പുകയിലക്കെതിരായ സന്ദേശം ഉൾക്കൊള്ളുന്ന നൃത്തവും,കുട്ടികളുടെ ടാബ്ലോ, ഫാൻസി ഡ്രസ്സ് തുടങ്ങിയവയും അരങ്ങേറി. ഹെഡ്മാസ്റ്റർ ബിജു പി .കെ സ്വാഗതം പറഞ്ഞു. പുകയില വിരുദ്ധ ദിന കൺവീനർ അരുണിമ സതീശൻ നന്ദി പറഞ്ഞു.,സ്‌കൂൾ സീനിയർ അസിസ്റ്റന്റ് സതീഷ് കെ വി , മറ്റ് അധ്യാപകർ, പി.ടി.എ, എം. പി. ടി .എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.