roshy

കട്ടപ്പന: ജില്ലാ ക്ഷീരകർഷക സംഗമത്തിന് ഇരട്ടയാർ സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തിൽ തുടക്കമായി. മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി .പി ജോൺ ഡയറി എക്സ്‌പോ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസുകുട്ടി കണ്ണമുണ്ടയിൽ, ലാലച്ചൻ വെള്ളക്കട, എം ടി മനോജ്, സവിത ബിനു, പഞ്ചായത്തംഗം ജോസുകുട്ടി അരീപ്പറമ്പിൽ, കട്ടപ്പന ഡയറി ഫാം ഇൻസ്ട്രക്ടർ കെ എൻ മിനിമോൾ, ഇആർസിഎംപിയു ബോർഡംഗങ്ങളായ അജേഷ് മോഹനൻ നായർ, കെ കെ ജോൺസൺ, സ്വാഗതസംഘം ചെയർമാൻ കെ കെ ജയൻ, ഷൈനി റോയി എന്നിവർ സംസാരിച്ചു.
ക്ഷീരസംഘങ്ങളിലെ ആദായനികുതി കണക്കാക്കൽ എന്ന വിഷയത്തിൽ സെമിനാർ നടത്തി. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബെറ്റി ജോഷ്വ മോഡറേറ്റായി. തുടർന്ന് ഡയറി ക്വിസും ഇരട്ടയാർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ കായിക മത്സരങ്ങളും കലാസന്ധ്യയും നടന്നു.
ഇന്ന് രാവിലെ ഒമ്പതിന് പാൽ ഉത്പ്പന്ന നിർമാണ പ്രദർശനവും വിപണനവും, 10ന് ക്ഷീരസംഗമവും ജില്ലാ, ബ്ലോക്ക് ക്ഷീര പദ്ധതികളും മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യും.