അടിമാലി: നേര്യമംഗലം വനമേഖലയിലെ നിർമ്മാണവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കോടതി വിധി നിരാശജനകമെന്ന് ദേശിയപാതസംരക്ഷണ സമിതി.ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിർമ്മാണവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് ദേശിയപാത അതോററ്റി നൽകിയിരുന്ന പുനപരിശോധന ഹർജ്ജി യിലുണ്ടായ കോടതി വിധി നിരാശജനകമെന്നാണ് ദേശിയപാതസംരക്ഷണ സമിതിയുടെ നിലപാട്. റോഡ് നിർമ്മാണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയുള്ള കോടതി ഉത്തരവാണ് ഉണ്ടായിട്ടുള്ളതെന്ന് സംരക്ഷണ സമിതി ചെയർമാൻ പി എം ബേബി പറഞ്ഞു.നിലവിൽ റോഡ് നിർമ്മാണത്തിന് തുടർനടപടി സ്വീകരക്കേണ്ടുന്ന ചുമതല സർക്കാരലേക്കെത്തിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ വേഗത കൈവരിക്കണമെന്നും ദേശിയപാതസംരക്ഷണ സമിതി ആവശ്യപ്പെട്ടു.