കട്ടപ്പന: സംസ്ഥാന സ്‌കൂൾ കായികമേളയിൽ വേഗറാണിയായ ദേവപ്രിയയ്ക്ക് വീടൊരുക്കുമെന്ന് സി.പി.എം. മത്സര ശേഷം ദേവപ്രിയ വീട്ടിലെത്തുന്ന 29ന് സ്വീകരണവും വീടിന് ശിലാസ്ഥാപനവും നടത്തുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി സി.വി.വർഗീസ് പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഓൺലൈനിൽ വീട് നിർമാണം ഉദ്ഘാടനം ചെയ്യും. നാലു ബെഡ് റൂമും ഹാളുമുള്ള വീടാണ് ദേവപ്രിയയുടെ സ്വപ്നംപോലെ നിർമിക്കുന്ന മനോഹരഭവനത്തിലുള്ളത്.കായികമേളയ്ക്ക് പോകാനുള്ള തുക നൽകി സഹായിച്ചത് സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യനായിരുന്നു.