കട്ടപ്പന ഉപജില്ലയ്ക്ക് ഓവറോൾ കിരീടം

 1410 പോയിന്റുമായി ആതിഥേയരായ തൊടുപുഴ ഉപജില്ല റണ്ണറപ്പ്

തൊടുപുഴ:കൗമാരക്കാരുടെ ശാസ്ത്രബോധത്തെ പ്രവർത്തിപദത്തിൽ എത്തിച്ച് രണ്ട് ദിനങ്ങളിലായി നടന്ന റവന്യൂ ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് സമാപ്തി. മത്സരത്തിൽ കട്ടപ്പന ഉപജില്ലയുടെ തേരോട്ടമായിരുന്നു. 1596 പോയിന്റുകകളോടെ ഓവറോൾ കിരീടം നേടിയാണ് കട്ടപ്പനയുടെ ആധിപത്യം ഉറപ്പിച്ചത്.. 1410 പോയിന്റുമായി ആതിഥേയരായ തൊടുപുഴ ഉപജില്ലയാണ് റണ്ണറപ്പ്. 1397 പോയിന്റുകൾ നേടി അടിമാലി പിന്നാലെയുണ്ട്. 1196 പോയിന്റ് നേടി നെടുങ്കണ്ടവും 1009 പോയിന്റ് നേടി പീരുമേടും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. സ്‌കൂൾ തലത്തിൽ 533 പോയിന്റുമായി ഫാത്തിമ മാതാ ഗേൾസ് എച്ച്.എസ്.എസ് കൂമ്പൻപാറയാണ് മുന്നിൽ. 390 പോയിന്റുമായി സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് കരിമണ്ണൂർ രണ്ടാം സ്ഥാനത്തുണ്ട്. എസ്.റ്റി.എച്ച്.എസ്.എസ് ഇരട്ടയാർ- 365, എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി - 315, എസ്.എക്സ്.എച്ച്.എസ്.എസ് ചെമ്മണ്ണാർ - 284 എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനക്കാരുടെ പോയിന്റുകൾ. തൊടുപുഴയിലെ വിവിധ സ്‌കൂളുകളിലായി നടന്ന മേള ഇന്നലെ വൈകിട്ടാണ് സമാപിച്ചത്.