അടിമാലി: അടിമാലി ക്ലബ്ബ്, തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റൽ എന്നിവരുടെ സഹകരണത്തോടെ നാളെ അടിമാലിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.കാർഡിയോളജി, ഗ്യാസ്‌ട്രോഎന്ററോളജി, ന്യൂറോളജി, ന്യൂറോ സർജറി,ഓർത്തോപീഡിക്സ്, നെഫ്രോളജി, യൂറോളജി, ജനറൽ സർജറി, ഇ എൻ ടി, ജനറൽ മെഡിസിൻ, പീഡിയാട്രിക്സ് തുടങ്ങി ഇരുപതോളം ഡിപ്പാർട്ടുമെന്റുകളിലെ വിദഗ്ത ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഇ സി ജി, ഡോക്ടർ കൺസൾട്ടേഷൻ, പ്രമേഹ പരിശോധന എന്നിവ സൗജന്യമായും മറ്റ് ഓപ്പറേഷനുകളും ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി തുടങ്ങിയ തുടർ ചികിത്സകളും കുറഞ്ഞ ചിലവിൽ നവംബർ 26വരെ സെന്റ്‌മേരീസ് ഹോസ്പിറ്റലിൽ ലഭ്യമാക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 9ന് അഡ്വ. എ രാജ എം എൽ എ നിർവ്വഹിക്കും.സെന്റ് മേരീസ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ.തോമസ് എബ്രഹാം ആമുഖ പ്രസംഗം നടത്തും.കാർഡിയോളജി, ന്യൂറോളജി തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ആളുകൾക്ക് പരമാവധി സൗജന്യ മെഡിക്കൽ ക്യാമ്പിലൂടെ പ്രയോജനപ്പെടുത്താവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.