townhall
നവീകരിച്ച കട്ടപ്പന നഗരസഭ ടൗൺഹാളിന്റെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കുന്നു.

കട്ടപ്പന: നവീകരിച്ച കട്ടപ്പന നഗരസഭ ടൗൺഹാൾ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ ആധുനിക കാലഘട്ടത്തിന്റെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ടൗൺഹാൾ നവീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ 65 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ബി പാറപ്പായി അധ്യദ്ധ്യക്ഷനായി. ചെയർപേഴ്സൺ ബീന ടോമി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ഇ .എം ആഗസ്തി, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, വൈസ് ചെയർമാൻ അഡ്വ.കെ ജെ ബെന്നി, മറ്റ് നഗരസഭ കൗൺസിലർമാർ, ജീവനക്കാർ, കുടുംബശ്രീ സിഡിഎസ് പ്രവർത്തകർ ഹരിത കർമ്മ സേന അംഗങ്ങൾ, എന്നിവർ പങ്കെടുത്തു.

അതേസമയം ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസിലെ ഒരു വിഭാഗം കൗൺസിലർമാർ വിട്ടു നിന്നു. ബഹിഷ്‌കരിക്കുകയായിരുന്നുവെന്നാണ് വിവരം.

പ്രതിഷേധവുമായി ബിജെപി.

കട്ടപ്പന ടൗൺഹാളിന്റെ നിർമാണം പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തിയെന്നാരോപിച്ച് ബി.ജെ.പി മണ്ഡലം കമ്മിറ്റി ഉദ്ഘാടന വേദിയിൽ പ്രതിഷേധിച്ചു.. മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി ഉദ്ഘാടനം ചെയ്തു. പ്രതിഷേധമായെത്തിയ പ്രവർത്തകരെ ടൗൺ ഹാൾ പരിസരത്തുവച്ച് പൊലീസ് തടഞ്ഞു.