പീരുമേട്:മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി ഗുണമേന്മയുള്ള സാങ്കേതിക വിദ്യാഭ്യാസത്തിലേക്കുള്ള അംഗീകാരം ലഭിച്ചു. കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ( വിഭാഗത്തിന് നാഷണൽ ബോർഡ് ഓഫ് അക്ക്രഡിറ്റേഷൻ ന്യൂഡൽഹി യിൽ നിന്നും 2028 വരെ അംഗീകാരം ലഭിച്ചു.വിദ്യാഭ്യാസ നിലവാരം, അടിസ്ഥാന സൗകര്യങ്ങൾ, അദ്ധ്യാപക മികവ്, തുടർച്ചയായ ഗുണമേന്മാ മെച്ചപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ വിഭാഗം പ്രകടിപ്പിച്ച പ്രതിബദ്ധതയ്ക്കും മികവിനുമുള്ള അംഗീകാരമാണ് ഇത്. ഈ നേട്ടത്തോടെ എം.ബി.സി.സി.ഇ.ടി സംസ്ഥാനത്തെ മുൻനിര എഞ്ചിനീയറിംഗ് കോളേജുകളിൽ സ്ഥാനം ഉറപ്പിച്ചു.