തൊടുപുഴ: കല്ലാനിക്കൽ സെന്റ് ജോർജ് യു.പി സ്‌കൂളിൽ അദ്ധ്യാപക - പൂർവ്വ വിദ്യാർത്ഥി സംഗമം ഇന്ന് നടക്കും. നവതി ആഘോഷങ്ങളുടെ ഭാഗമായാണ് സ്‌കൂളിൽ സേവനം ചെയ്തവരുടെ സംഗമം സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 1.30ന് സെന്റ് ജോർജ് പാരിഷ് ഹാളിൽ നടക്കുന്ന പൊതുയോഗത്തിൽ സ്‌കൂൾ മാനേജർ ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളിൽ അദ്ധ്യക്ഷത വഹിക്കും. പി.ജെ. ജോസഫ് എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്യും. കോതമംഗലം കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി ഫാ. മാത്യു മുണ്ടക്കൽ അനുഗ്രഹപ്രഭാഷണം നടത്തും. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ, വാർഡ് മെമ്പർ ബേബി കാവാലം, പി.ടി.എ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യൻ , എം.പി.ടി.എ പ്രസിഡന്റ് ശരണ്യ കെ, ഹെഡ്മാസ്റ്റർ ലിന്റോ ജോർജ്, അദ്ധ്യാപകരായ സി. ജെസ്സി ജോസഫ്, രമ്യ കുര്യച്ചൻ എന്നിവർ സംസാരിക്കും. സംഗമത്തിൽ 1936 മുതൽ 2016 കാലയളവ് വരെയുള്ള എല്ലാ പൂർവ്വ വിദ്യാർത്ഥികളും ഇതുവരെ സേവനം ചെയ്തിട്ടുള്ള അദ്ധ്യാപകരും പങ്കെടുക്കണമെന്ന് സ്‌കൂൾ മാനേജ്‌മെന്റും
പി.ടി.എ ഭാരവാഹികളും അഭ്യർഥിച്ചു.