തൊടുപുഴ: ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിൽ സ്‌കന്ദഷഷ്ഠി മഹോത്സവവും കളഭാഭിഷേകവും തിങ്കളാഴ്ച ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തും.സ്‌കന്ദഷഷ്ഠി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ ക്ഷേത്രത്തിൽ പൂർത്തീകരിച്ചതായി യൂണിയൻ കൺവീനർ പി. ടിഷിബുവും ക്ഷേത്രം മാനേജർ കെ. കെ മനോജും അറിയിച്ചു.