തൊടുപുഴ: എസ്.എൻ.ഡി.പി യോഗം ഓലിക്കാമറ്റം ശാഖയിൽ വാർഷിക പൊതുയോഗം നാളെ നടക്കും. വൈകുന്നേരം 3.30ന് ശാഖാ ഓഫീസിൽ നടക്കുന്ന പൊതുയോഗത്തിൽയൂണിയൻ കൺവീനർ പി.ടി ഷിബു അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഗീത ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കമ്മിറ്റിയംഗം കെ.പി ഷാജി, വനിതാ സംഘം പ്രസിഡന്റ് രേഖ അനീഷ്, സെക്രട്ടറി രഞ്ജിനി അജേഷ് എന്നിവർ പ്രസംഗിക്കും. ശാഖാ സെക്രട്ടറി എ.കെ ശശി പ്രവർത്തന റിപ്പോർട്ടും വരവ് - ചെലവ് കണക്കും അവതരിപ്പിക്കും. പ്രസിഡന്റ് എം.ജി ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് അനീഷ് തങ്കപ്പൻ നന്ദിയും പറയും.