അടിമാലി: കൊച്ചി- ധനുഷ് കോടി ദേശീയപാതയിൽ അടിമാലി ലക്ഷം വീട് കോളനിക്ക് സമീപം മണ്ണിടിഞ്ഞ് Rതാഗതം സ്തംഭിച്ചു ഇന്നലെ വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം. ഈ ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. അശാസ്ത്രീയമായി 60 അടിയിലേറെ ഉയരത്തിൽ മൺതിട്ട ഇടിച്ചെടുത്താണ് മണ്ണ് ഇടിയാൻ കാരണം.മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് ഗതാഗതസൗകര്യമൊരുക്കി.