കട്ടപ്പന: പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ മറ്റു വാഹനങ്ങളിൽ ഇടിച്ചു. മലയോര ഹൈവേയിൽ കാഞ്ചിയാറ്റിൽ വെള്ളിയാഴ്ച്ച വൈകിട്ടാണ് സംഭവം. ഡി.സി.ആർ.ബിയിലെ പൊലീസ് ഉദ്യോഗസ്ഥൻഓടിച്ച കാറാണ് മറ്റൊരു കാറിലും രണ്ട് ബൈക്കുകളിലും ഇടിച്ചത്. അപകടത്തിൽ കാഞ്ചിയാർ സ്വദേശി സണ്ണിക്ക് പരുക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിലാണെന്ന് കണ്ട് നാട്ടുകാർ തടിച്ചുകൂടിയത് പ്രദേശത്ത് നേരിയ സംഘർഷത്തിനു കാരണമായി.